ടെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമാക്കി ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് ടെഹ്റാൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു നടപടി.
ഏകദേശം പത്ത് ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ വിക്ഷേപിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ......
വെസ്റ്റ് ബാങ്കിലെ ഹെബ്രോണിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു. കുഞ്ഞിന്റെ മാതാപിതാക്കൾക്ക് ഗുരുതരമായി പരുക്കേറ്റു. ......
മെക്സിക്കോ: ഡേറ്റിങ് ആപ്പുകൾ ഉപയോഗിച്ച് പുരുഷന്മാരെ ലക്ഷ്യമാക്കി സാമ്പത്തിക തട്ടിപ്പും കൊലപാതകവും നടത്തിയെന്നാരോപിച്ച് യുഎസ്-മെക്സിക്കൻ ഇരട്ട പൗരത്വമുള്ള അറോറ ഫെൽപ്സ് (44)യെ എഫ്ബിഐ അറസ്റ്റ് ചെയ്തു. പരിചയപ്പെടുന്ന പുരുഷന്മാർക്ക് ലഹരിമരുന്നുകളും ഗുളികകളും നൽകി ബോധരഹിതരാക്കിയ ശേഷം അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സോഷ്യൽ സെക്യൂരിറ്റി രേഖകൾ എന്നിവ കൈക്കലാക്കുകയായിരുന്നു പ്രതിയുടെ രീതിയെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
ഇതിനകം കുറഞ്ഞത് 11 പേർ എങ്കിലും ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് എഫ്ബിഐ വ്യക്തമാക്കുന്നത്. ......
വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ നിലനിൽക്കുമ്പോഴും മേഖലയിലെ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. കുവൈത്തിലും ബഹ്റൈനിലും ഉണ്ടായ ആക്രമണങ്ങളെത്തുടർന്ന് സഖ്യകക്ഷികൾക്കുണ്ടായ നാശനഷ്ടങ്ങൾ നികത്താൻ ഇറാന്റെ മരവിപ്പിച്ച ആസ്തികൾ ഉപയോഗിക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
റോയിട്ടേഴ്സ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഗൾഫ് രാജ്യങ്ങളിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും നഷ്ടപരിഹാരത്തിനുമായി ഇറാന്റെ സാമ്പത്തിക ആസ്തികൾ വകമാറ്റാനുള്ള സാധ്യതയാണ് യുഎസ് പരിശോധിക്കുന്നത്. ......
വിവാദമായ ‘റിമോട്ട് വ്യൂയിങ്’ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പർവതനിരകൾക്ക് അടിയിലായി അന്യഗ്രഹജീവികളുടെ രഹസ്യ താവളങ്ങൾ കണ്ടെത്തിയെന്ന അവകാശവാദവുമായി മുൻ യുഎസ് സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ലിൻ ബുക്കാനൻ. ‘അമേരിക്കൻ ആൽക്കെമി’ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.
അലാസ്കയിലെ മൗണ്ട് ഹെയ്സ്, ഓസ്ട്രേലിയയിലെ മൗണ്ട് സീൽ, സിംബാബ്വെയിലെ മൗണ്ട് ന്യായൻഗാനി, സ്പെയിൻ–ഫ്രാൻസ് അതിർത്തിയിലെ പിരണീസ് പർവതനിരകൾ എന്നിവിടങ്ങളിലായി നാല് ഭൂഗർഭ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് ബുക്കാനന്റെ വാദം. ......
ലണ്ടൻ:ലണ്ടൻ സർവകലാശാലയിലെ ബിർക്ക്ബെക്ക് ഹാൾ സജീവമായിരുന്നു. വിഷയം ആധുനിക ലോകം ഉറ്റുനോക്കുന്ന ഒന്നായിരുന്നു—"ആർട്ടിഫിഷ്യൽ ഇന്റലിജൻസും അന്താരാഷ്ട്ര നിയമവും". ......
ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ ഗുരുതര പ്രതിസന്ധിയിലാണെന്ന് ഇറാൻ പരമോന്നത നേതാവിന്റെ സൈനിക ഉപദേശകൻ മെഹ്സിൻ റെസായ്. നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഉത്തരവാദിത്തം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനാണെന്നും അദ്ദേഹം സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
സാഹചര്യം കൂടുതൽ വഷളാകുകയും യുദ്ധം വീണ്ടും പൊട്ടിപ്പുറപ്പെടുകയും ചെയ്താൽ അതിന്റെ പ്രത്യാഘാതങ്ങൾ പശ്ചിമേഷ്യയിൽ മാത്രം ഒതുങ്ങില്ലെന്ന് റെസായ് മുന്നറിയിപ്പ് നൽകി. ......
പണവും സിഗരറ്റും മദ്യവും വാഗ്ദാനം ചെയ്ത് 14 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ 27കാരൻ കോടതിയിൽ കുറ്റം സമ്മതിച്ചു. സിംഗപ്പൂരിലാണ് സംഭവം. ......
ന്യൂയോർക്ക്: തൊഴിൽ അവസരങ്ങൾ തേടുന്നവരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഓൺലൈൻ ജോബ് പ്ലാറ്റ്ഫോമുകൾ ചൈനീസ് ചാരവൃത്തി ശൃംഖലകൾ ദുരുപയോഗം ചെയ്യുന്നുവെന്ന ഗുരുതര മുന്നറിയിപ്പുമായി അമേരിക്കയും സഖ്യരാജ്യങ്ങളും. അമേരിക്ക, കാനഡ, ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഫൈവ് ഐസ് സഖ്യമാണ് ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
ലിങ്ക്ഡ്ഇൻ, ഇൻഡീഡ്, അപ്വർക്ക് തുടങ്ങിയ തൊഴിൽ പ്ലാറ്റ്ഫോമുകളിലൂടെ ചൈനീസ് രഹസ്യാന്വേഷണ ഏജന്റുമാർ വ്യാജ റിക്രൂട്ടർമാരായും കൺസൾട്ടന്റുമാരായും പ്രത്യക്ഷപ്പെടുന്നതായി മുന്നറിയിപ്പിൽ പറയുന്നു. ......
വാഷിങ്ടൺ: ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്ന് ചർച്ചകളിൽ ഉറപ്പുനൽകിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമനയി ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ......